കരിമണ്ണൂര്‍: ജില്ലയില്‍ വ്യാപകമായി മയക്കുമരുന്ന് വില്പന നടത്തുന്ന ഉടുമ്പന്നൂര്‍ സ്വദേശി ഫൈസല്‍ ജബ്ബാറിനെ കരുതല്‍ തടങ്കലിലാക്കി.ജില്ലാ പോലീസ് മേധാവി ആഭ്യന്തര വകുപ്പിന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. ഇയാളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.